. ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം
Thursday, November 24, 2022 10:45 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം 29,30 തി​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ​യി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി 26നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സി​നു സ​മീ​പ​ത്തു​നി​ന്നു ന​ഗ​ര​സ​ഭ, കു​ടും​ബ​ശ്രീ, എ​ൻ​എ​സ്എ​സ്, സോ​ക്ക​ർ​സ്കൂ​ൾ റോ​ൾ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തും.
29നു ​രാ​വി​ലെ പ​ത്തി​ന് വെ​ങ്ങ​ല്ലൂ​ർ സോ​ക്ക​ർ സ്കൂ​ളി​ൽ കേ​ര​ളോ​ത്സ​വം അ​ര​ങ്ങേ​റും.​ പ​ഞ്ച​ഗു​സ്തി, ഫു​ട്ബോ​ൾ മ​ൽ​സ​ര​ങ്ങ​ൾ സോ​ക്ക​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചു​ങ്കം സെ​ന്‍റ്മേ​രീ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും വ​ടം​വ​ലി ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ലും ന​ട​ക്കും.
30നു ​രാ​വി​ലെ പ​ത്തു​മു​ത​ൽ ടൗ​ണ്‍​ഹാ​ളി​ൽ ക​ലാ​മ​ത്സ​രം ന​ട​ക്കും. ഇ​തേ ദി​വ​സം വെ​ങ്ങ​ല്ലൂ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ത്‌ലറ്റി​ക് ക്രി​ക്ക​റ്റ് മ​ൽ​സ​ര​വും ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക്വി​സ്,ചെ​സ് മ​ൽ​സ​ര​വും ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.