വിശ്വജ്യോതിയിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം
1243163
Friday, November 25, 2022 10:11 PM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ പ്ലസ്ടു വിദ്യാർഥികൾക്കായുള്ള ശാസ്ത്ര സാങ്കേതിക പ്രദർശനം ആരംഭിച്ചു. വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
സംസ്ഥാന സ്കൂൾ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങളിൽ സമ്മാനങ്ങൾ നേടിയ പ്രൊജക്ടുകൾ മേളയുടെ ഭാഗമാകും. വിവിധ പ്രൊജക്ട് പ്രദർശനങ്ങളിൽ വിജയിക്കുന്നവർക്ക് അറുപതിനായിരത്തോളം രൂപയുടെ കാഷ് അവാർഡും നൽകും. കെ എസ്ആർടിസിയുടെ പദ്ധതിയായ ജംഗിൾ സവാരി, ഫയർ ആൻഡ് റെസ്ക്യു, നേര്യമംഗലം കൃഷിഫാം തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
വൈവിധ്യമാർന്ന അതിനൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ്, എയറോഡൈനാമിക്സ് ലാബ് അടക്കമുള്ള എൻജിനീയറിംഗ് ലബോറട്ടറികൾ, മെഷീൻ മോഡലുകൾ, ഗെയിം സോണുകൾ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് എന്നിവ ഇന്നു വിദ്യാർഥികൾക്കായി തുറന്നു നൽകുമെന്നും അധികൃതർ അറിയിച്ചു.