മാർ മാത്യു വട്ടക്കുഴി മെമ്മോറിയൽ സിമ്പോസിയം ഇന്ന്
1243219
Friday, November 25, 2022 10:42 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായിരുന്ന മാർ മാത്യു വട്ടക്കുഴിയുടെ അനുസ്മരണാർഥമുള്ള കാറ്റക്കെറ്റിക്കൽ സിമ്പോസിയം ഇന്ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കും.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി സിഎംസി അമല പ്രൊവിൻഷ്യൽ സിസ്റ്റർ എലിസബത്ത് സാലി അനുസ്മരണ പ്രഭാഷണം നടത്തും. സീറോ മലബാർസഭ വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവട്ടം കേരളത്തിലെ വിശ്വാസ പരിശീലനരംഗത്തെ കാലിക പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പേപ്പർ അവതരിപ്പിക്കും.
തുടർന്നു നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഫാ. തോമസ് മേൽവട്ടം, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിക്കും. കാഞ്ഞിരപ്പള്ളി രൂപത മൈനർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ മോഡറേറ്ററായിരിക്കും. ജോർജുകുട്ടി വട്ടക്കുഴി കൃതജ്ഞ അർപ്പിക്കും.
ഉച്ചകഴിഞ്ഞ് രൂപതയിലെ എല്ലാം സൺഡേ സ്കൂളുകളിലേയും പ്രഥമാധ്യാപകർ, രൂപത ആനിമേറ്റർമാർ, ഫൊറോന സെക്രട്ടറിമാർ എന്നിവരുടെ സംയുക്ത സമ്മേളനവും നടക്കും.