പ്രമേഹ ബോധവത്കരണ റാലി നടത്തി
1243441
Sunday, November 27, 2022 2:34 AM IST
വഴിത്തല: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രമേഹ ബോധവത്കരണ സൈക്കിൾ റാലിയും പരിശോധന ക്യാന്പും നടത്തി. ഡോ. ടി.എസ്.തോമസ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ലയണ്‍സ് ക്ലബ് ഡയബറ്റിക് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബി.ഷൈൻകുമാർ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ശ്രീജിത് ശ്രീധർ അധ്യക്ഷത വഹിച്ചു. റീജണൽ ചെയർമാൻ മനോജ് അംബുജാക്ഷൻ, സെക്രട്ടറി ഫ്രാൻസീസ് ആൻഡ്രൂസ്, വി. ജോണ്‍ ജോർജ്, ബെന്നി ജോർജ്, തോമസ് കുരുവിള എന്നിവർ നേതൃത്വം നൽകി.