വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
1243446
Sunday, November 27, 2022 2:36 AM IST
തൊടുപുഴ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി കുഴിമണ്ണ കീഴ്ശേരി പാറേക്കാട് വീട്ടിൽ അഫ്സൽ അഷറഫി (24) നെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിനിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. തൊടുപുഴയിലെ മൊബൈൽ കടയിൽ ജീവനക്കാരനാണ് പ്രതി. യുവതിയുടെ പരാതിയെത്തുടർന്നാണ് തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.