സ്റ്റേഷനിലെത്തിയ വിദ്യാർഥികളുടെ മുന്പിൽ അബദ്ധത്തിൽ തോക്ക് പൊട്ടി
1243447
Sunday, November 27, 2022 2:36 AM IST
കരിമണ്ണൂർ: സ്റ്റേഷൻ കാണാനെത്തിയ വിദ്യാർഥികളുടെ മുന്പിൽ തോക്ക് പരിചയപ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ വെടി ഉതിർന്നു. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പെരിങ്ങാശേരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയത്. ഇവർക്ക് പോലീസ് സ്റ്റേഷനിലെ തോക്ക് പരിചയപ്പെടുത്തുന്പോഴാണ് ഇതിൽനിന്ന് വെടി ഉതിർന്നത്. ഈ മാസം ആദ്യമായിരുന്നു സംഭവം.
സിഐയുടെ മുറിയിൽവച്ചാണ് സർവീസ് പിസ്റ്റലിൽനിന്നു വെടിയുതിർന്നത്. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിനിടെ സോഷ്യൽ മീഡിയയിലും സംഭവം വ്യാപകമായി പ്രചരിച്ചു. എന്നാൽ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ള പ്രചാരണത്തെ സംബന്ധിച്ച് മേലധികാരികൾ അന്വേഷണം നടത്തി വസ്തുതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സിഐ പറയുന്നു.