രോഗനിരീക്ഷണ മേഖല
1243450
Sunday, November 27, 2022 2:36 AM IST
വണ്ടൻമേട് പഞ്ചായത്തിലെ മേപ്പാറ, പെരുവന്താനം പഞ്ചായത്തിലെ മതന്പ, കഞ്ഞിക്കുഴി പഞ്ചായത്തിലെ മങ്കുവ, വാഴത്തോപ്പ് പഞ്ചായത്തിലെ പാൽക്കുളംമേട്- മുളക്വള്ളി എന്നീ സ്ഥലങ്ങളിൽ രോഗം ബാധിച്ചിട്ടുള്ള പന്നിഫാമുകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം രണ്ടു തവണയായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച അഞ്ച് പഞ്ചായത്തുകളിലെ 350ഓളം പന്നികളെ ദയാവധത്തിനു വിധേയമാക്കിയിരുന്നു.
നിലവിലുള്ള അഞ്ചു പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചതായി മൃഗസംരക്ഷണ അധികൃതർ പറഞ്ഞു. പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലെ രോഗം കണ്ടെത്തിയ പന്നികളെ ദയാവധത്തിനു വിധേയമാക്കി. ഞായറാഴ്ചയോടെ മറ്റ് പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനം പൂർത്തിയാക്കാൻ കഴിയും.