സാംസ്കാരിക റാലിയും സമ്മേളനവും
Monday, November 28, 2022 10:44 PM IST
ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്കാ​രി​ക റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ​നി​ന്നു ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക റാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.
തു​ട​ർ​ന്ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗം ബൈ​ജു വ​റ​വു​ങ്ക​ൽ, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എ​ൻ. സ​ദാ​ന​ന്ദ​ൻ, എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ൻ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സ​തീ​ഷ് വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഷാ​ജി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി.​എ. അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​യും.