പോ​പ്പു​ല​ർ ഫ്ര​ണ്ട് അ​നു​കൂ​ല പ്ര​ക​ട​നം: ഒ​ളി​വി​ലാ​യി​രു​ന്ന 5 പേ​ർ കൂ​ടി കീ​ഴ​ട​ങ്ങി
Tuesday, November 29, 2022 10:39 PM IST
ക​ട്ട​പ്പ​ന: രാ​മ​ക്ക​ൽ​മേ​ട് ബാ​ല​ൻ​പി​ള്ള സി​റ്റി​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് അ​നു​കൂ​ല പ്ര​ക​ട​നം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​ഞ്ച് പേ​ർ കൂ​ടി കീ​ഴ​ട​ങ്ങി. കേ​സി​ലെ ഏ​ഴ് പ്ര​തി​ക​ളി​ൽ അ​ഞ്ച് പി​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത് . ന​വം​ബ​ർ മൂ​ന്നി​ന് പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ർ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി. വി.​എ.​നി​ഷാ​ദ്‌​മോ​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ഇ​ന്ന​ലെ അ​ഞ്ചു പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്. കേ​സെ​ടു​ത്ത​തോ​ട ത​മി​ഴ്നാ​ട്ടി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.​രാ​മ​ക്ക​ൽ​മേ​ട് വെ​ള്ള​റ​യി​ൽ അ​ജ്മ​ൽ​ഖാ​ൻ(33), രാ​മ​ക്ക​ൽ​മേ​ട് ഇ​ളം​പു​ര​യി​ട​ത്തി​ൽ അ​ൻ​ഷാ​ദ്(38), രാ​മ​ക്ക​ൽ​മേ​ട് വെ​ച്ചി​ക്കു​ന്നേ​ൽ വി.​എ. അ​ജ്മ​ൽ(38), ഇ​ട​ത്ത​റ​മു​ക്ക് ഷാ​ജ​ഹാ​ൻ (48), ഇ​ട​ത്ത​റ​മു​ക്ക് അ​മീ​ൻ( 22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ നെ​ടു​ങ്ക​ണ്ടം കോ​ടി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.