റ​വ​ന്യു​ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: ഇ​ന്ന് അ​ര​ങ്ങു​ണ​രും
Tuesday, November 29, 2022 10:39 PM IST
തൊ​ടു​പു​ഴ: താ​ള​മേ​ള ല​യ​ങ്ങ​ളോ​ടെ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം "ഉ​ണ​ർ​വ് 2k22'​നു ഇ​ന്ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തി​രി​തെ​ളി​യും. നാ​ല് ദി​വ​സം പ​ത്തു വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന കൗ​മാ​രോ​ത്സ​വ​ത്തി​ൽ ഏ​ഴു ഉ​പ​ജി​ല്ല​ക​ളി​ൽനി​ന്നാ​യി 3,500 ഓ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ഇ​ന്നുരാ​വി​ലെ 9.30ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​ബി​ന്ദു പ​താ​ക ഉ​യ​ർ​ത്തും. ആ​ദ്യ​ദി​ന​മാ​യ ഇ​ന്നു വ​യ​ലി​ൻ, ഗി​ത്താ​ർ, ട്രി​പ്പി​ൾ, ജാ​സ്, പ​ദ്യം​ചൊ​ല്ല​ൽ, പ്ര​സം​ഗം, ബാ​ൻ​ഡ്, താ​യ​ന്പ​ക, ചെ​ണ്ട​മേ​ളം, ഓ​ട​ക്കു​ഴ​ൽ, ത​ബ​ല, നാ​ദ​സ്വ​രം, മൃ​ദം​ഗം, വൃ​ന്ദ​വാ​ദ്യം, ക്ലാ​ർ​നെ​റ്റ്, ബ്യൂ​ഗി​ൾ, ക​ഥാ- ക​വി​താ -ചി​ത്ര​ര​ച​ന, ഉ​പ​ന്യാ​സം, കാ​ർ​ട്ടൂ​ർ, കൊ​ളാ​ഷ് എ​ന്നീ മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും.​
ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ ഡോ.​ അ​രു​ണ്‍ എ​സ്.​ നാ​യ​ർ സ​ന്ദേ​ശം ന​ൽ​കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ത​യാ​റാ​ക്കി​യ നെ​യ്യ​ശേ​രി എ​സ്എ​ൻ​സി​എം എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സി.​എം. സു​ബൈ​ർ, ക​ലോ​ത്സ​വ​ത്തി​ന്‍റെ പേ​രു നി​ർ​ദേ​ശി​ച്ച മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌വ‌‌​ണ്‍ വി​ദ്യാ​ർ​ഥി എ​ഡ്‌​വി​ൻ ജി​മ്മി എന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.​ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് 501 അം​ഗ ക​മ്മി​റ്റി​ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ​മ​ധുബാ​ബു സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​ബി​ന്ദു സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും.​ ഹെ​ഡ്മാ​സ്റ്റ​ർ ഫാ.​ പോ​ൾ ഇ​ട​ത്തൊ​ട്ടി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി ജോ​സ​ഫ്, യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മേ​രി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​ബി​ന്ദു, മു​ത​ല​ക്കോ​ടം എ​സ്ജി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.