ല​ഹ​രിവി​രു​ദ്ധ കാ​ന്പ​യി​ൻ: ഗോ​ൾ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു
Tuesday, November 29, 2022 10:40 PM IST
ഇ​ടു​ക്കി: സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രിവി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യവ​കു​പ്പും ആ​രോ​ഗ്യകേ​ര​ള​വും ചേ​ർ​ന്നു ഗോ​ൾ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ ല​ഹ​രിവി​രു​ദ്ധ ഗോ​ൾ പോ​സ്റ്റി​ൽ ജി​ല്ലാക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജീ​വി​ത​ശൈ​ലീ രോ​ഗനി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​യാ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം വി​ത​ര​ണം ചെ​യ്യു​ന്ന സൈ​ക്കി​ളു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫും ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ ഡോ.​എ​സ്.​ സു​രേ​ഷ് വ​ർ​ഗീ​സ്, ഡോ. ​പി.​കെ. ​സു​ഷ​മ, ഡി​പി​എം കെ.​ അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് അ​ദാ​ല​ത്ത്

ക​ട്ട​പ്പ​ന: കോ​വി​ഡ് മൂ​ല​വും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും യ​ഥാ​സ​മ​യം മു​ദ്ര പ​തി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കു​ടി​ശി​ക​യാ​യ അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ വ്യ​വ​സ്ഥ​യി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നി​ര​ക്കി​ൽ മു​ദ്ര ചെ​യ്ത് ന​ൽ​കു​ന്ന​തി​ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് 2023 മാ​ർ​ച്ച് 31 വ​രെ അ​ദാ​ല​ത്ത് ന​ട​ത്തും.
ഇ​ടു​ക്കി താ​ലൂ​ക്കി​നു കീ​ഴി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം മു​ൻ പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഇ​ടു​ക്കി ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സി​ൽ 2023 ഫെ​ബ്രു​വ​രി 28നു ​മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 04868 251197, 9400064084.