സ്കൂ​ട്ടി​യി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല അ​പ​ഹ​രി​ച്ചു
Wednesday, November 30, 2022 10:09 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം ചോ​റ്റു​പാ​റ​യി​ല്‍ സ്‌​കൂ​ട്ടി​യി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു. ചോ​റ്റു​പാ​റ ജോ​ണി​ക്ക​ട ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ്‌​കൂ​ട്ടി​യി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യോ​ട് വ​ഴി ചോ​ദി​ച്ച് സം​സാ​രി​ച്ചു​നി​ന്നു. പെ​ട്ട​ന്ന് ഇ​യാ​ള്‍ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
വീ​ട്ട​മ്മ ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ന്ന​ര പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്. വീ​ട്ട​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നും വീ​ട്ട​മ്മ​യു​ടെ മൊ​ഴി​യി​ല്‍​നി​ന്നും ആ​ളി​നെ​ക്കു​റി​ച്ചു​ള്ള ഏ​ക​ദേ​ശ രൂ​പം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. 45 വ​യ​സോ​ളം പ്രാ​യ​വും ഇ​രു​നി​റ​വു​മു​ള്ള​യാ​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
ക​റു​ത്ത ആ​ക്ടീ​വ സ്‌​കൂ​ട്ടി​യി​ലാ​ണ് ഇ​യാ​ളെ​ത്തി​യ​ത്. പ​ച്ച ലു​ങ്കി​യും ചു​വ​പ്പും നീ​ല​യും ക​ല​ര്‍​ന്ന ഷ​ര്‍​ട്ടു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ വേ​ഷം.