ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും പ്രേ​ഷി​ത​റാ​ലി​യും ന​ലി​ന്
Wednesday, November 30, 2022 10:09 PM IST
ക​ട്ട​പ്പ​ന: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും പ്രേ​ഷി​ത​റാ​ലി​യും നാ​ലി​ന് രാ​വി​ലെ 8.30ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന ഫൊ​റോ​നാ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​നാ വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, ഫാ. ​മ​നു കി​ളി​ക്കൊ​ത്തി​പ്പാ​റ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഫാ. ​റോ​യി ക​ണ്ണ​ൻ​ച്ചി​റ സി​എം​ഐ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി മൈ​താ​ന​ത്തു​നി​ന്നാ​രം​ഭി​ക്കു​ന്ന പ്രേ​ഷി​ത​റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
മി​ഷ​ൻ ലീ​ഗ് ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​അ​ജോ പേ​ഴും​കാ​ട്ടി​ൽ, ഫാ. ​നോ​ബി​ൾ പൊ​ടി​മ​റ്റ​ത്തി​ൽ, ഫാ. ​വ​ർ​ഗീ​സ് കു​ള​മ്പ​ള്ളി​യി​ൽ, ഫൊ​റോ​ന അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ല്ലി ട്രീ​സ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ ​റോ​യി,
ഫൊ​റോ​ന​യി​ലെ മ​റ്റ് ഇ​ട​വ​ക വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്യം ന​ൽ​കും.
നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, പ്ര​ച്ഛ​ന്ന​വേ​ഷം, ബാ​ൻ​ഡ് മേ​ളം എ​ന്നി​വ റാ​ലി​ക്കു മോ​ടി​പ​ക​രും.
ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല, ചെ​ന്നാ​ട്ട്മ​റ്റം ക​വ​ല, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ഗാ​ന്ധി സ്ക്വ​യ​ർ, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് വ​ഴി പ​ള്ളി​ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കു​മെ​ന്ന് ഫാ. ​അ​ജോ പേ​ഴും​കാ​ട്ടി​ൽ, ഫാ. ​നോ​ബി​ൾ പൊ​ടി​മ​റ്റ​ത്തി​ൽ, രൂ​പ​ത ഓ​ർ​ഗ​നൈ​സ​ർ അ​ല​ൻ ജോ​ളി തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.