സ്കൂളിനുള്ളിൽ കാട്ടുപന്നി ചത്തനിലയിൽ
1244533
Wednesday, November 30, 2022 10:11 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനു സമീപം വിദ്യാധിരാജ സ്കൂൾ കെട്ടിടത്തിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപന്നി ആശങ്ക പരത്തുന്നു. പന്നിപ്പനിമൂലം കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിൽ കാട്ടുപന്നുകളിലേക്കും രോഗം പടർന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ. സ്കൂളിന്റെ ഉള്ളിലെ വരാന്തയിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ടു വയസുള്ള ആൺ പന്നിയാണ് ചത്തത്.
ആഫ്രിക്കൻ പന്നിപ്പനിയുടെ പേരിൽ വാഴത്തോപ്പ് പഞ്ചായത്തിലെ നൂറുകണക്കിന് പന്നികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കൊന്നൊടുക്കിയത്. കാട്ടുപന്നി ചത്ത വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ രഹസ്യമാക്കി വയ്ക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചശേഷം മാത്രമേ പന്നിയെ മറവ് ചെയ്യൂ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് കാട്ടുപന്നികളിൽ പന്നിപ്പനി സാധ്യത ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് -ബി സംസ്ഥാന സെക്രട്ടറി പി.കെ. ജയൻ ആവശ്യപ്പെട്ടു.