ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Wednesday, November 30, 2022 10:11 PM IST
മു​ട്ടം:​ സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ടു​പു​ഴ സ​ബ് ജ​ഡ്ജി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഇ​ടു​ക്കി-​കോ​ട്ട​യം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തോ​ണിക്ക​ല്ലി​ലാ​ണ് അ​പ​ക​ടം.​
മേ​ലു​കാ​വ് ഭാ​ഗ​ത്തുനി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങിവ​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ​ദി​ശ​യി​ൽനി​ന്നു വ​ന്ന ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.