മേളപ്പെരുക്കം തീർത്ത് സഹോദരങ്ങൾ
1244591
Wednesday, November 30, 2022 11:15 PM IST
മുതലക്കോടം: സഹോദരങ്ങൾ തീർത്ത മേളപ്പെരുക്കത്തിൽ ചെണ്ട-തായന്പക വിഭാഗത്തിൽ നരിയന്പാറ മന്നം മെമ്മോറിയലിനും വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിനും വിജയം. ഹൈസ്കൂൾ വിഭാഗത്തിൽ ജിഷ്ണു സതീഷ് നയിച്ച നരിയന്പാറ സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ സഹോദരൻ വിഷ്ണു സതീഷ് നയിച്ച വെള്ളയാംകുടി സ്കൂളും ഒന്നാമതെത്തി.
മേള വിദ്വാൻ സതീഷ് കട്ടപ്പനയുടെ മക്കളാണ് വിഷ്ണുവും ജിഷ്ണുവും. ചെറുപ്പം മുതൽ അച്ഛന്റെ ശിക്ഷണത്തിലൂടെ ലഭിച്ച കഴിവിലാണ് ഇവർ കൊട്ടിക്കയറിയത്. കുട്ടിയാശാൻ മെമ്മോറിയൽ വാദ്യ കലാകേന്ദ്രം നടത്തുന്ന സതീഷ് 25 വർഷമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ ചെണ്ടമേളം പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ കാസർഗോഡ് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിഷ്ണു സതീഷ് നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു.