പൊളിയാണ് പിള്ളേർ!
1244869
Thursday, December 1, 2022 10:56 PM IST
ഇഞ്ചോടിഞ്ച് പോരാട്ടം;
തൊടുപുഴ മുന്നിൽ
മുതലക്കോടം: റവന്യു ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനവും തൊടുപുഴ ഉപജില്ലയുടെ ആധിപത്യം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 151 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 166 പോയിന്റും നേടി തൊടുപുഴ ഉപജില്ല മുന്നിലാണ്. എച്ച്എസ് വിഭാഗത്തിൽ 153 പോയിന്റും എച്ച്എസ്എസിൽ 147 പോയിന്റുമായി കട്ടപ്പന ഉപജില്ല തൊട്ടുപിന്നിലുണ്ട്.
യുപി വിഭാഗത്തിൽ 68 പോയിന്റുമായി അടിമാലി ഉപജില്ല ഒന്നാം സ്ഥാനത്തും 67 പോയിന്റുമായി തൊടുപുഴ രണ്ടാം സ്ഥാനത്തുമാണ്. സ്കൂൾ തലത്തിൽ എച്ച്എസ്എസ് വിഭാഗത്തിൽ 45 പോയിന്റുമായി കട്ടപ്പന എസ്ജിഎച്ച്എസ്എസും എച്ച്എസിൽ 44 പോയിന്റുമായി തുടങ്ങനാട് എസ്ടിഎച്ച്എസും യുപി വിഭാഗത്തിൽ 15 പോയിന്റുമായി - മറയൂർ എസ്എം യുപിഎസ്, വണ്ണപ്പുറം എസ്എൻഎംഎച്ച്എസ്, കൂന്പൻപാറ ഫാത്തിമമാത ജിഎച്ച്എസ്എസ്, മുരിക്കാശേരി എസ്എംഎച്ച്എസ്എസ്, വണ്ടൻമേട് എസ്എഎച്ച്എസ്എസ് എന്നി സ്കൂളുകളും മുന്നിട്ടു നിൽക്കുന്നു.
തിരി തെളിഞ്ഞു
മുതലക്കോടം: 33മത് റവന്യു ജില്ലാ കലോത്സവം- ഉണർവ് 2കെ22വിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കളക്ടർ അരുണ്‍ എസ്. നായർ മുഖ്യ പ്രഭാഷണം നടത്തി. കലോത്സവ ലോഗോ തയാറാക്കിയ നെയ്യശേരി എസ്എൻസിഎം എൽപി സ്കൂൾ അധ്യാപകൻ സി.എം. സുബൈറിനും ഉണർവ് എന്ന പേര് നിർദേശിച്ച മാങ്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ പ്ലസ്വണ് വിദ്യാർഥി എഡ്വിൻ ജിമ്മിക്കും നഗരസഭ ചെയർമാൻ സനീഷ് ജോർജ് പുരസ്കാരം സമ്മാനിച്ചു.
മുതലക്കോടം എസ്ജിഎച്ച്എസ്എസ് മാനേജർ റവ. ഡോ.ജോർജ് താനത്തുപറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, നഗരസഭാ കൗണ്‍സിലർമാരായ സനു കൃഷ്ണൻ, ഷഹ്ന ജാഫർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ബിന്ദു, ഹയർ സെക്കൻഡറി ആർഡിഡി എം.സന്തോഷ് കുമാർ, വിഎച്ച്എസ്ഇ അസി. ഡയറക്ടർ ലിസി ജോസഫ്, ഡയറ്റ് പ്രിൻസിപ്പൽ എം.കെ. ലോഹിദാക്ഷൻ, കെ.എ.ബിനു മോൻ, ഡി. ബിന്ദു മോൾ, പി.കെ. ഷാജി മോൻ, ജോസഫ് മാത്യു, ബിനോയി ആന്റണി എന്നിവർ പ്രസംഗിച്ചു.