പാ​ട്ടാ​ണോ വ​ഴി​ത്ത​ല ത​ന്നെ...
Friday, December 2, 2022 11:08 PM IST
മു​ത​ല​ക്കോ​ടം: എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം വ​ഞ്ചി​പ്പാ​ട്ടി​ലും നാ​ട​ൻ പാ​ട്ടി​ലും വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ധി​പ​ത്യം.
ആ​റ​ന്മു​ള പ​ള്ളി​യോ​ട​ത്തി​ൽ പാ​ടു​ന്ന വ​ഞ്ചി​പ്പാ​ട്ടാ​ണ് സ്കൂ​ളി​ലെ പ​ത്തം​ഗ വി​ദ്യാ​ർ​ഥി​സം​ഘം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ല​ളി​ത​ഗാ​നം എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം നേ​ടി​യ ശി​ശി​ര ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​ഴു പെ​ണ്‍​കു​ട്ടി​ക​ൾ നാ​ട​ൻ​പാ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ൾ ഋ​തു​മ​തി​യാ​കു​ന്പോ​ൾ പാ​ടു​ന്ന തി​ര​ണ്ട് ക​ല്യാ​ണ പാ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി മ​നു ഷാ​ജി​യാ​ണ് ര​ണ്ടി​ന​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
കോ​വി​ഡി​നു മു​ന്പു ന​ട​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടി​ന​ങ്ങ​ളി​ലും വ​ഴി​ത്ത​ല സ്കൂ​ൾ ടീം ​പ​ങ്കെ​ടു​ത്തി​രു​ന്നു.