അ​ങ്കം വെ​ട്ടി നേ​ടി മു​രി​ക്കാ​ശേ​രി
Saturday, December 3, 2022 11:13 PM IST
മു​ത​ല​ക്കോ​ടം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ​രി​ച​മു​ട്ടി​ൽ മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഉ​പ​ജി​ല്ലാ മ​ത്സ​ര​ത്തി​നു മു​ന്പ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം പ​നി പി​ടി​പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പ​നി വ​ക വ​യ്ക്കാ​തെ​യാ​ണ് കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ൽ പ​ല​രു​ടെ​യും പ​നി പൂ​ർ​ണ​മാ​യും വി​ട്ടു​മാ​റു​ന്ന​തി​നു മു​ന്പാ​ണ് ജി​ല്ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങി ഓ​ഡി​യോ​യും ത​ക​രാ​റി​ലാ​യെ​ങ്കി​ലും എ​ട്ടു പേ​രും വാ​ശി വി​ടാ​തെ മ​ത്സ​രി​ച്ച് ഒ​ന്നാം സ്ഥാ​നം നേ​ടി സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നു ടി​ക്ക​റ്റ് എ​ടു​ത്തു. ആ​ൽ​ബ​ർ​ട്ട് ജോ​സ​ഫ്, അ​ബി​ൻ ബി​ജു എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ത്സ​രി​ക്കാ​ൻ വേ​ണ്ട സാ​ന്പ​ത്തി​ക സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും ന​ല്കി സ​കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക ആ​ൽ​ഫ മ​രി​യ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.