ലാ​റ്റ​ക്സ് വി​ല​യി​ടി​വ്:​ ക​ർ​ഷ​ക​ർ​ക്ക് അടിയന്തര സ​ഹാ​യം ന​ൽ​ക​ണം
Sunday, December 4, 2022 10:22 PM IST
തൊ​ടു​പു​ഴ: ലാ​റ്റ​ക്സ് വി​ല കു​ത്ത​നെ​യി​ടി​ഞ്ഞ​ത് റ​ബ​ർ​ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. നേ​ര​ത്തെ 170 രൂ​പ​യു​ണ്ടാ​യി​രു​ന്ന ലാ​റ്റ​ക്സി​ന് നി​ല​വി​ൽ 90 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്.​ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു കൂ​ലി ന​ൽ​കാ​ൻ പോ​ലും ഈ ​തു​ക മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും റ​ബ​ർ ബോ​ർ​ഡും പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് ക്ല​ബ് ജ​ന​റ​ൽ​ ബോ​ഡി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ലാ​റ്റ​ക്സ് ക​യ​റ്റു​മ​തി ചെ​യ്യു​ക​യോ, സം​ഭ​രി​ക്കു​ക​യോ ചെ​യ്യ​ണം. റ​ബ​ർ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ റ​ബർ കൃ​ഷി കേ​ര​ള​ത്തി​ൽ നി​ന്നും തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്ന് ഫാ​ർ​മേ​ഴ്സ് ക്ല​ബ് മു​ന്ന​റി​യി​പ്പു ന​ൽ​കി.
ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കാ​ർ​ബ​ണ്‍ ക്ര​ഡി​റ്റ് ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രു​ക​ളും റ​ബ​ർ ബോ​ർ​ഡും ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി രാ​ജീ​വ് പാ​ട​ത്തി​ൽ, ട്ര​ഷ​റ​ർ ഷൈ​ജോ ചെ​റു​നി​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണി കി​ഴ​ക്കേ​ക്ക​ര, മാ​ത്യു മ​ട​ത്തി​ക്ക​ണ്ടം, ജോ​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.