ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്
1245710
Sunday, December 4, 2022 10:28 PM IST
ചെറുതോണി: ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് വാത്തിക്കുടി പഞ്ചായത്ത് കൺവൻഷൻ തോപ്രാംകുടി വ്യാപാരഭവനിൽ നടന്നു. നിർമാണ നിരോധനം, ബഫർ സോൺ, വന്യജീവി ആക്രമണം, പട്ടയപ്രശ്നം, കുടിയിറക്ക് തുടങ്ങിയ മുഴുവൻ ഭൂപ്രശ്നങ്ങളും സർക്കാർ ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് വിഷയാവതരണവും വൈസ് പ്രസിഡന്റ് പി.എം. ബേബി മുഖ്യപ്രഭാഷണവും നടത്തി. സന്തോഷ് തെക്കേൽ, ജയിംസ് പരുമല, ബിനു ഇരുമ്പനത്ത് എന്നിവർ പ്രസംഗിച്ചു.