ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​ട്ട​പ്പ​ന ഫൊ​റോ​ന പ്ലാ​റ്റി​നം ജൂ​ബി​ലി
Monday, December 5, 2022 10:55 PM IST
ക​ട്ട​പ്പ​ന: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​ട്ട​പ്പ​ന ഫൊ​റോ​ന പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മ്മേ​ള​ന​വും പ്രേ​ഷി​ത റാ​ലി​യും ന​ട​ന്നു. ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ പ​ങ്കെ​ടു​ത്തു.
പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫോ​റോ​നാ പ​ള്ളി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഡി​സി​എ​ൽ കൊച്ചേട്ടൻ ഫാ. ​റോ​യി ക​ണ്ണം​ചി​റ സിഎംഐസ​ന്ദേ​ശം ന​ൽ​കി.
തു​ട​ർ​ന്ന് ന​ട​ന്ന പ്രേ​ഷി​ത റാ​ലി ക​ട്ട​പ്പ​ന-​ഇ​ടു​ക്കി​ക്ക​വ​ല ബൈ​പ്പാ​സി​ലു​ടെ ടൗ​ണ്‍ ചു​റ്റി ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.
മി​ക​ച്ച റാ​ലി​ക്കു​ള്ള ഒ​ന്നാം സ്ഥാ​നം വ​ലി​യ​തോ​വാ​ള​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ മേ​രി​കു​ള​വും ക​ട്ട​പ്പ​ന​യും ക​ര​സ്ഥ​മാ​ക്കി. മു​ദ്രാ​വാ​ക്യ​ത്തി​നു​ള്ള ഒ​ന്നാം സ​മ്മാ​നം വ​ലി​യ​തേ​വാ​ള​യ്ക്കും ര​ണ്ടാം സ്ഥാ​നം കാ​ഞ്ചി​യാ​റി​നും മൂ​ന്നാം സ്ഥാ​നം കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട​യ്ക്കും ല​ഭി​ച്ചു. ടാ​ബ്ലോ​യ്ക്കു​ള്ള ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ കൊ​ച്ചു​തോ​വാ​ള​യും സ്വ​രാ​ജും ക​ൽ​ത്തൊ​ട്ടി​യും നേ​ടി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, ഫാ. ​നോ​ബി​ൾ പൊ​ടി​മ​റ്റം, ഫാ. ​മ​നു കി​ളി​കൊ​ത്തി​പ്പാ​റ, ഫാ. ​വ​ർ​ഗീ​സ് കു​ള​ന്പ​ള്ളി, ഫാ. ​ജോ​ബി​ൻ കു​ഴി​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.