ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സി​ൽ സ​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ക്യാ​മ്പ്
Tuesday, December 6, 2022 10:27 PM IST
നെ​ടു​ങ്ക​ണ്ടം: ല​ഹ​രി​വി​രു​ദ്ധ, പ്ലാ​സ്റ്റി​ക് വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ന​ട​ന്ന ത്രി​ദി​ന സ​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റ് ക്യാ​മ്പ് ചെ​മ്മ​ണ്ണാ​റി​ല്‍ സ​മാ​പി​ച്ചു.
ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​സ്റ്റ​ര്‍ മേ​ക്കിം​ഗ് മ​ത്സ​രം, ക്യാ​പ്ഷ​ന്‍ മേ​ക്കിം​ഗ് മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് ഫ്രീ ​ക്യാ​മ്പ​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കാ​യി 'ഇ​ക്കോ​ബ്രി​ക്‌​സ്' എ​ന്ന പേ​രി​ല്‍ കു​ട്ടി​ക​ള്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ശേ​ഖ​രി​ച്ച് ഇ​രി​പ്പി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ചു.
സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ക​രോ​ളി​ന്‍ ജോ​സ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ഡി​സ്ട്രി​ക്ട് ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ര്‍ പി.​എ​ൽ. ജോ​സ് പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ലാ​ലു തോ​മ​സ്, റോ​വ​ര്‍ സ്‌​കൗ​ട്ട് ലീ​ഡ​ര്‍ ഷാ​ബി​ന്‍ മാ​ത്യു, ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ കെ.​എ​സ്. സോ​ഫി എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.