റോ​ഡ് നി​ർ​മാ​ണം നി​ല​ച്ചു; അ​പ​ക​ട​ക്കെ​ണി​യാ​യി മെ​റ്റ​ൽ​കൂ​ന
Tuesday, December 6, 2022 10:27 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ-​കാ​ന്ത​ല്ലൂ​ർ റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​യ​തോ​ടെ വീ​ണ്ടും നി​ർ​മാ​ണം നി​ല​ച്ചു. നി​ർ​മാ​ണ​ത്തി​നാ​യി ഇ​റ​ക്കി​യ മെ​റ്റ​ൽ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു.

കോ​വി​ൽ​ക്ക​ട​വ് മു​ത​ൽ മ​റ​യൂ​ർ വ​രെ കൂ​ടു​ത​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് ര​ണ്ടാ​ഴ്ച മു​ന്പ് തു​ട​ങ്ങി​യ​ത്. ര​ണ്ടു​ദി​വ​സം പ​ണി ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് പ​ണി​ക​ൾ ഒ​ന്നും ന​ട​ന്നി​ല്ല. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ റോ​ഡ് പ​ണി പൂ​ർ​ണ​മാ​യും നി​ല​ച്ചു.

പ​ണി​ക്കാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ലു​ക​ൾ വാ​ഹ​ന​ങ്ങ​ൾ ക​യ​റി റോ​ഡി​ൽ ചി​ത​റി​ക്ക​ട​ക്കു​ക​യാ​ണ് ഇ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി.