ച​ന്ദ​ന​മ​രം വെ​ട്ടി​ക്ക​ട​ത്തി​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Wednesday, December 7, 2022 10:57 PM IST
ക​ട്ട​പ്പ​ന : ച​ന്ദ​ന​മ​രം വെ​ട്ടി​ക്ക​ട​ത്തി​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. വാ​ളാ​ര്‍​ഡി ഡൈ​മൂ​ക്ക് എ​ട്ടേ​ക്ക​ര്‍ പു​തു​വ​ല്‍ മ​ണ​ലി​ല്‍​വീ​ട് കു​ഞ്ഞു​മോ​ന്‍ (45 ), ചെ​ല്ലാ​ര്‍​കോ​വി​ല്‍ ഒ​ന്നാം​മൈ​ല്‍ കോ​ണോ​ത്ത​റ​യി​ല്‍ തോ​മ​സ് (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് 12 കി​ലോ​ ച​ന്ദ​ന​ത്ത​ടി​ പി​ടി​കൂ​ടി.
ചൊ​വ്വാ​ഴ്ച രാ​ത്രി​യാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ഞ്ഞു​മോ​ന്റെ വീ​ട്ടി​ല്‍ എ​ട്ടാം​മൈ​ലി​ലെ കൈ​വ​ശ​ഭൂ​മി​യി​ല്‍നി​ന്നു ച​ന്ദ​നം വെ​ട്ടി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച​താ​യി വ​നം​വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​നു പു​റ​ത്ത് സൂ​ക്ഷി​ച്ച ച​ന്ദ​ന​ത്ത​ടി​ക​ള്‍ ക​ണ്ടെ​ത്തി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് തോ​മ​സി​ന്‍റെ ഓ​ട്ടോ​യി​ലാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ള്‍ വെ​ട്ടി​ക്ക​ട​ത്തി​യ​ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തോ​മ​സി​ന്‍റെ പ​ക്ക​ല്‍നി​ന്നു തൂ​ക്കം നോ​ക്കു​ന്ന ഇ​ലക്‌ട്രിക് ത്രാ​സും ക​ണ്ടെ​ത്തി. മ​ര​ത്ത​ടി​ക​ള്‍ ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും വ​നം​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.
റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍,സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​കെ. വി​നോ​ദ്, വി്എ​സ്. മ​നോ​ജ്,എ​സ.്്് പ്ര​സീ​ദ്്,ജെ. ​വി​ജ​യ​കു​മാ​ര്‍,ബി.​എ​ഫ്.​ഒ. മ​ഞ്ചേ​ഷ്,സ​തീ​ശ​ന്‍,ഷൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.