പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Thursday, December 8, 2022 10:56 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ നി​ന്നു​ള്ള ബ​ജ​റ്റ് ടൂ​റി​സം സ​ർ​വീ​സു​ക​ൾ വ​ൻ വി​ജ​യ​മാ​യ​തോ​ടെ ഇ​നി ക​ട​ലി​ലെ ഉ​ല്ലാ​സ യാ​ത്ര​യ്ക്കും കെഎ​സ്ആ​ർ​ടി​സി അ​വ​സ​ര​മൊ​രു​ക്കു​ന്നു. ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളു​ള്ള ക്രൂ​യി​സ് ക​പ്പ​ലി​ലാ​ണ് ഉ​ല്ലാ​സയാ​ത്ര ഒ​രു​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന , തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി ടൂ​റി​സം സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​റ​ബി​ക്ക​ട​ലി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഉ​ല്ലാ​സ യാ​ത്ര​യൊ​രു​ക്കു​ന്ന​ത്. തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്ന് 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​ദ്യ ക​ട​ൽ ഉ​ല്ലാ​സ യാ​ത്ര​യ്ക്കു​ള്ള സം​ഘം പു​റ​പ്പെ​ടും.

ഡി​പ്പോ​യി​ൽനി​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ച്ചി​യി​ലെ​ത്തി അ​വി​ടെനി​ന്നാ​ണ് ജ​ല​യാ​ന​ത്തി​ൽ ഉ​ല്ലാ​സയാ​ത്ര ന​ട​ത്തു​ന്ന​ത്. കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പറേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഡം​ബ​ര യാ​ന​മാ​യ നെ​ഫ​ർ​റ്റി​റ്റി​യി​ലാ​ണ് അ​ഞ്ചുമ​ണി​ക്കൂ​ർ നീ​ളു​ന്ന ഉ​ല്ലാ​സയാ​ത്ര. ക​ട​ലി​ലെ ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ​തും സ​ഞ്ചാ​രി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന​തു​മാ​യ ജ​ല​യാ​ന​മാ​ണ് നെ​ഫ​ർ​റ്റി​റ്റി.

സു​ര​ക്ഷി​ത യാ​ത്ര​യ്ക്കാ​യി 250 ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, 400 പേ​ർ​ക്ക് ക​യ​റാ​വു​ന്ന ലൈ​ഫ് റാ​ഫ്റ്റു​ക​ൾ, ര​ണ്ട് ലൈ​ഫ് ബോ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ക​പ്പ​ലി​ലു​ണ്ട്. യാ​ത്ര​ക്കി​ട​യി​ൽ ര​സ​ക​ര​മാ​യ ഗെ​യി​മു​ക​ൾ, ത​ത്സ​മ​യ സം​ഗീ​തം, നൃ​ത്ത​വി​രു​ന്ന്, വെ​ജ്, നോ​ണ്‍​വെ​ജ് സ്പെ​ഷ​ൽ അ​ണ്‍​ലി​മി​റ്റ​ഡ് ബു​ഫെ ഡി​ന്ന​ർ, ത്രി​ഡി തി​യ​റ്റ​ർ, അ​പ്പ​ർ​ഡെ​ക്ക് ഡി​ജെ, ഓ​പ്പ​ണ്‍ സ​ണ്‍​ഡെ​ക്ക്. വി​ഷ്വ​ൽ ഇ​ഫ​ക്ട്സ് എ​ന്നി​വ ആ​സ്വ​ദി​ക്കാം.

കെഎ​സ്ആ​ർ​ടി​സി ടൂ​റി​സം സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യ്ക്ക​ക​ത്തെ​യും പു​റ​ത്തെ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ ആ​ഴ്ച​യി​ലും സ​ർ​വീ​സ് ന​ട​ത്തി വ​രു​ന്നു​ണ്ട്. തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽനി​ന്നു മ​ല​ക്ക​പ്പാ​റ​യ്ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ജം​ഗി​ൾ സ​ഫാ​രി ആ​സ്വ​ദി​ക്കു​ന്ന​വ​ർ​ക്കാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ​വി​യി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്നു. ഇ​തി​നു പു​റ​മേ കാ​ൽ​വ​രി​മൗ​ണ്ട് , അ​ഞ്ചു​രു​ളിവ​ഴി വാ​ഗ​മ​ണ്‍, ചെ​റു​തോ​ണി, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വാ​ഗ​മ​ണ്‍, നേ​ര്യ​മം​ഗ​ലം, മാ​മ​ല​ക്ക​ണ്ടം, ല​ക്ഷ്മി എ​സ്റ്റേ​റ്റ് വ​ഴി മൂ​ന്നാ​ർ തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ളും വി​ജ​യ​ക​ര​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം മു​ത​ൽ സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്ന് 3605 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തിചെ​യ്യു​ന്ന ച​തും​ര​ഗ​പ്പാ​റ​യി​ലേ​ക്കും ടൂ​റി​സം സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ജി​ല്ല​യി​ൽ തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന ഡി​പ്പോ​ക​ൾ​ക്കു പു​റ​മെ കു​മ​ളി, മൂ​ന്നാ​ർ ഡി​പ്പോ​ക​ളി​ൽ നി​ന്നും ടൂ​റി​സം സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മാ​യി ന​ട​ത്തു​ന്നു​ണ്ട്.

ക്രൂ​യി​സ് ക​പ്പ​ൽ യാ​ത്ര​ക്കാ​യി തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ഡി​സി ഡി​പ്പോ​യി​ൽ നി​ന്നും മു​തി​ർ​ന്ന​വ​ർ​ക്ക് 3000 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 1210 രൂ​പ​യു​മാ​ണ് ചാ​ർ​ജ്. ബു​ക്കിം​ഗ് ന​ന്പ​ർ 9400262204, 8304889896. ക​ട്ട​പ്പ​ന​യി​ൽ നി​ന്നും മു​തി​ർ​ന്ന​വ​ർ​ക്ക് 3250 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 1460 രൂ​പ​യു​മാ​ണ് ചാ​ർ​ജ്. ഫോ​ണ്‍.8848645150, 9495161492.