ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ക​ല്ലാ​ര്‍ പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു
Friday, December 9, 2022 10:57 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ട​മ​യ​റി​യാ​തെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഓ​ടി​ച്ച ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ക​ല്ലാ​ര്‍ പു​ഴ​യി​ൽ പ​തി​ച്ചു. തൊ​ഴി​ലാ​ളി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ക​ല്ലാ​ര്‍ ബ​ഥ​നി​പ്പ​ടി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ഒ​ഡീ​ഷ സ്വ​ദേ​ശി സ്റ്റീ​ഫ​നാ​ണ് ജീ​പ്പ് ഓ​ടി​ച്ച​ത്. പു​ഴ​യി​ല്‍ ര​ണ്ടാ​ള്‍ താ​ഴ്ച​യു​ള്ള ഭാ​ഗ​ത്ത് ജീ​പ്പ് പൂ​ര്‍​ണ​മാ​യി മു​ങ്ങി​ത്താ​ഴ്ന്നു. മു​ങ്ങി​യ ജീ​പ്പി​ല്‍​നി​ന്നു നീ​ന്തി​യാ​ണ് സ്റ്റീ​ഫ​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്.
പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ള്‍​ക്കാ​യാ​ണ് സ്റ്റീ​ഫ​ന്‍ എ​ത്തി​യ​ത്. ക​രാ​റു​കാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ടാ​ര്‍ കൊ​ണ്ടു​പോ​കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യെ​ങ്കി​ലും മ​ഴ ക​ന​ത്ത​തോ​ടെ ജോ​ലി ഒ​ഴി​വാ​ക്കി. ഇ​തി​നി​ടെ ജീ​പ്പി​ന്‍റെ താ​ക്കോ​ല്‍ ഡ്രൈ​വ​ര്‍​ക്കു ന​ല്‍​കാ​നാ​യി സ്റ്റീ​ഫ​നെ ഏ​ല്പി​ച്ചി​രു​ന്നു. ജോ​ലി ഒ​ഴി​വാ​ക്കി​യ​തോ​ടെ ജീ​പ്പു​മാ​യി സ്റ്റീ​ഫ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
തു​ട​ര്‍​ന്ന് സ്റ്റീ​ഫ​ന്‍ ത​ന്നെ വി​വ​രം തൊ​ഴി​ലു​ട​മ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും മു​ങ്ങി​യ ജീ​പ്പ് മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ചാ​ണ് ക​ര​യ്ക്കു ക​യ​റ്റി​യ​ത്. ടാ​റിം​ഗ് ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​പ്പ് പു​റ​ത്തെ​ടു​ത്ത​ത്. വെ​ള്ള​ത്തി​ല്‍ വീ​ണ സ്റ്റീ​ഫ​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.