ന​വീ​ക​രി​ച്ച കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ
Tuesday, January 24, 2023 12:25 AM IST
തൊ​ടു​പു​ഴ: ഉ​ടു​ന്പ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സി​ന്‍റെ​യും ചീ​നി​ക്കു​ഴി ബ്രാ​ഞ്ച് മ​ന്ദി​ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ രാ​ജീ​വ് രാ​ജ​നെ അ​നു​സ്മ​രി​ച്ച് തൊ​ടു​പു​ഴ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് പ്ര​സം​ഗി​ക്കും. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഐ​സി​ഡി​പി​യു​ടെ 28 ല​ക്ഷം രൂ​പ​യും ബാ​ങ്കി​ന്‍റെ ലാ​ഭ​വി​ഹി​ത​ത്തി​ൽ​നി​ന്നു കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി മാ​റ്റി​വ​ച്ച തു​ക​യും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ധു​നി​ക രീ​തി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. താ​ത്കാ​ലി​ക​മാ​യി ബാ​ങ്ക് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​റി​യി​ൽ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റും നീ​തി ലാ​ബും ആ​രം​ഭി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സോ​മ​രാ​ജ്, നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സോ​മി അ​ഗ​സ്റ്റി​ൻ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി.​കെ. ന​വാ​സ്, എ​ൻ.​ജെ. മാ​മ​ച്ച​ൻ, സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ര​മ്യ ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.