തൊടുപുഴ: അരനൂറ്റാണ്ടിന്റെ അനുഭവങ്ങൾ പങ്കുവച്ച മാധ്യമപ്രവർത്തകരുടെയും പൊതുപ്രവർത്തകരുടെയും സംഗമം ശ്രദ്ധേയമായി. ജില്ലാ രൂപീകരണ കാലയളവു മുതൽ മാധ്യമരംഗത്തുണ്ടായിരുന്നവർ ഇടുക്കി പ്രസ് ക്ലബ് ഹാളിലാണ് കഴിഞ്ഞ ദിവസം ഒത്തുചേർന്നത്.
ജില്ലാ സുവർണ ജൂബിലിയുടെ ഭാഗമായി സീനിയർ ജേർണലിസ്റ്റ് ഫോറമാണ് സംഗമം ഒരുക്കിയത്. ഫോറം ജില്ലാ പ്രസിഡന്റ് ശശിധരൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
വീക്ഷണം ആദ്യ ലേഖകനായിരുന്ന മുൻ എംഎൽഎ ഇ.എം. ആഗസ്തി, എൽഡിഎഫ് ജില്ലാ കണ്‍വീനറും ജനയുഗം മുൻ ലേഖകനുമായ കെ.കെ. ശിവരാമൻ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് എന്നിവരടക്കമുള്ളവർ ഗതകാല ഓർമകളും അനുഭവങ്ങളും പങ്കുവച്ചു. മാധ്യമപ്രവർത്തകരുടെ പെൻഷൻ പദ്ധതിയിൽ അപാകതകൾ പരിഹരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
ഇൻഫർമേഷൻ ഓഫീസർമാരായ എൻ. സതീഷ്കുമാർ, എൻ.ബി. ബിജു, സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് എ. മാധവൻ, സെക്രട്ടറി പഴയിടം മുരളി, ജനതാദൾ-എസ് ജില്ലാ പ്രസിഡന്റ് കെ.എൻ. റോയ്, ബിജെപി നേതാവ് എം.എൻ. ജയചന്ദ്രൻ, പി.ഡി. ജോസ്, സന്തോഷ് അറയ്ക്കൽ, കെ. അനിൽ, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എം.ജെ. ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയ്സ് വാട്ടപ്പിളളിൽ, ദീപിക മുൻ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സീനിയർ ജേർണലിസ്റ്റ് ഫോറം മുൻ ജില്ലാ പ്രസിഡന്റ് ജെയിംസ് പന്തയ്ക്കൽ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എം.കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു. ജില്ലയിൽ ജോലി ചെയ്ത മാധ്യമ പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു.