വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണം: ഫാം​ഫെ​ഡ്
Tuesday, January 24, 2023 10:23 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക​രെ​യും വ​ഴി​യാ​ത്ര​ക്കാ​രെ​യും തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ സ്ഥി​രം ആ​ക്ര​മ​കാ​രി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് വെ​ടി​വ​ച്ചു കൊ​ല്ലു​ക​യോ, കൂ​ട്ടി​ല​ട​യ്ക്കു​ക​യോ, മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്നു ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​നും തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബും ആ​വ​ശ്യ​പ്പെ​ട്ടു.
മ​നു​ഷ്യ​ജീ​വ​ന് മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നേ​ക്കാ​ൾ വി​ല​യി​ല്ലാ​ത്ത നി​യ​മം മാ​റ്റ​ണം. ക​ർ​ഷ​ക​രെ​യും വ​ഴി​യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ വ​നം​വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​ക​ണം. മ​നു​ഷ്യ​ന്‍റെ ആ​വാ​സ​മേ​ഖ​ല​യി​ൽ ക​യ​റി സ്ഥി​ര​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന ഇ​വ​യെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശ​ത്തി​നു വേ​ഗ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ഫാം​ഫെ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍ വി​ച്ചാ​ട്ട്, പ്ര​സി​ഡ​ന്‍റ് ടോം ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി സോ​ണി കി​ഴ​ക്കേ​ക്ക​ര, ട്ര​ഷ​റ​ർ തോം​സ​ണ്‍ മു​ട്ടം, ഫാ​ർ​മേ​ഴ്സ് ക്ല​ബ് സെ​ക്ര​ട്ട​റി രാ​ജീ​വ് പാ​ട​ത്തി​ൽ, ട്ര​ഷ​റ​ർ ഷൈ​ജോ ചെ​റു​നി​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.