ഇ​ടു​ക്കി എ​ന്‍റെ അ​ഭി​മാ​നം: പ്ര​ദ​ർ​ശ​ന സ്റ്റാ​ൾ
Tuesday, January 24, 2023 10:44 PM IST
കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ഒ​രു​ക്കി​യ സ്റ്റാ​ൾ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ജി​ല്ല​യി​ലെ വി​ക​സ​ന ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളും ഇ​ടു​ക്കി​യി​ലെ ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ കൗ​തു​ക കാ​ഴ്ച​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണു പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യു​ടെ അ​ൻ​പ​താം വാ​ർ​ഷി​ക​വേ​ള​യി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​നം ജി​ല്ല കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ഞ്ഞു​നോ​ട്ടം കൂ​ടി​യാ​ണ്.
ഇ​ടു​ക്കി ഡാ​മി​ന്‍റെ നി​ർ​മാ​ണം, ഡാം ​നി​ർ​മാ​ണ​ത്തി​നു മു​ന്പു​ള്ള കു​റ​വ​ൻ-​കു​റ​ത്തി മ​ല​നി​ര​ക​ൾ, അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​നു വ​ഴി​തെ​ളി​ച്ച ആ​ദി​വാ​സി ചെ​ന്പ​ൻ കൊ​ലു​ന്പ​ന്‍റെ ചി​ത്രം എ​ന്നി​വ പു​തു​ത​ല​മു​റ കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്നു​ണ്ട്.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​യ ജ​ന​പ​ഥം, കേ​ര​ള കാ​ളിം​ഗ്, ല​ഘു​ലേ​ഖ​ക​ൾ, ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വി​ധ കൈ​പ്പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ സൗ​ജ​ന്യ വി​ത​ര​ണ​വും സ്റ്റാ​ളി​ൽ ന​ട​ത്തു​ന്നു​ണ്ട്.
ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു സ​മ്മാ​നം നേ​ടാ​നും സ്റ്റാ​ളി​ൽ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ’ഇ​ടു​ക്കി എ​ന്‍റെ അ​ഭി​മാ​നം’ ഫോ​ട്ടോ​ബൂ​ത്തി​ൽ​നി​ന്നു ചി​ത്ര​ങ്ങ​ളെ​ടു​ത്തു ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റി​നു താ​ഴെ ക​മ​ന്‍റാ​യി ന​ൽ​കാം.
ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച ചി​ത്ര​ത്തി​നു സ​മ്മാ​നം ന​ൽ​കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം 1500, 1000, 500 രൂ​പ വീ​ത​മാ​ണ് സ​മ്മാ​നം. 31ന​കം ആ​ദ്യം 15 കെ ​ലൈ​ക്കു​ക​ൾ നേ​ടു​ന്ന​യാ​ൾ​ക്കു ബം​ബ​ർ സ​മ്മാ​ന​വും ന​ൽ​കും.