പി​എ​ഫ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് 27ന് ​കോ​ട്ട​യ​ത്തും പാ​ന്പ​നാ​റി​ലും
Tuesday, January 24, 2023 10:44 PM IST
കോ​​ട്ട​​യം: റീ​​ജ​​ണ​​ൽ പി​​എ​​ഫ് ക​​മ്മീ​​ഷ​​ണ​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ൽ എ​​ല്ലാ മാ​​സ​​വും 10നു ​​ന​​ട​​ത്തി​​യി​​രു​​ന്ന പി​​എ​​ഫ്, പെ​​ൻ​​ഷ​​ൻ അ​​ദാ​​ല​​ത്ത് ഇ​​നി​​മു​​ത​​ൽ എ​​ല്ലാ മാ​​സ​​വും 27നു ​​നി​​ധി ആ​​പ്കേ നി​​ക​​ട് എ​​ന്ന പേ​​രി​​ൽ ജി​​ല്ലാ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജ​​ന​​സ​​ന്പ​​ർ​​ക്ക പ​​രി​​പാ​​ടി​​യാ​​യി ന​​ട​​ത്തും. കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ വി​​ശ​​ദ​​മാ​​യ പ​​രാ​​തി നേ​​രി​​ട്ടോ ത​​പാ​​ലി​​ലൂ​​ടെ​​യോ ഇ-​​മെ​​യി​​ൽ മു​​ഖേ​​ന​​യോ ([email protected]) UAN, PF അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ ,PPO ന​​ന്പ​​ർ, മൊ​​ബൈ​​ൽ ന​​ന്പ​​ർ എ​​ന്നി​​വ​​യ​​ട​​ക്കം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി കോ​​ട്ട​​യം റീ​​ജ​​ണ​​ൽ ഓ​​ഫീ​​സി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇ​​ടു​​ക്കി ജി​​ല്ല​​യു​​ടെ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ വി​​ശ​​ദ​​മാ​​യ പ​​രാ​​തി മൂ​​ന്നാ​​റി​​ലു​​ള്ള ജി​​ല്ലാ ഓ​​ഫീ​​സി​​ലേ​​ക്ക് നേ​​രി​​ട്ടോ ത​​പാ​​ലി​​ലൂ​​ടെ​​യോ ഇ-​​മെ​​യി​​ൽ മു​​ഖേ​​ന​​യോ ([email protected]) UAN, PF അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ, PPO ന​​ന്പ​​ർ, മൊ​​ബൈ​​ൽ ന​​ന്പ​​ർ എ​​ന്നി​​വ​​യ​​ട​​ക്കം സ​​മ​​ർ​​പ്പി​​ക്ക​​ണം. പ​​രാ​​തി​​യി​​ൽ നി​​ധി ആ​​പ്കേ നി​​ക​​ട് എ​​ന്ന് പ്ര​​ത്യേ​​കം എ​​ഴു​​തി​​യി​​രി​​ക്ക​​ണം. കോ​​ട്ട​​യം ജി​​ല്ല​​യു​​ടെ അ​​ദാ​​ല​​ത്ത് 27നു ​​രാ​​വി​​ലെ ഒ​​ന്പ​​തു​​മു​​ത​​ൽ തി​​രു​​ന​​ക്ക​​ര ശ്രീ​​നി​​വാ​​സ അ​​യ്യ​​ർ റോ​​ഡി​​ലു​​ള്ള ബാ​​ങ്ക് എം​​പ്ലോ​​യീ​​സ് ഹാ​​ളി​​ലും ഇ​​ടു​​ക്കി ജി​​ല്ല​​യു​​ടെ അ​​ദാ​​ല​​ത്ത് 27നു ​​രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ പാ​​ന്പ​​നാ​​ർ പ​​ഞ്ചാ​​യ​​ത്ത് ക​​ല്യാ​​ണ​​മ​​ണ്ഡ​​പം ഹാ​​ളി​​ലും ന​​ട​​ക്കും. അ​​ന്നേ​​ദി​​വ​​സം നേ​​രി​​ട്ടും പ​​രാ​​തി​​ക​​ൾ സ്വീ​​ക​​രി​​ക്കും.