ബന്ധുവീട്ടിലെത്തിയ തൃശൂർ സ്വദേശി പെരിയാറ്റിൽ മുങ്ങി മരിച്ചു
1262160
Wednesday, January 25, 2023 10:28 PM IST
വണ്ടിപ്പെരിയാർ: ബന്ധുവീട്ടിലെത്തിയ തൃശൂർ സ്വദേശി പെരിയാർ നദിയിൽ മുങ്ങി മരിച്ചു. തൃശൂർ നായരങ്ങാടി വടക്കേക്കാട് സ്വദേശി സുബ്രമണ്യൻ (55) ആണ് മരിച്ചത്.
ബന്ധുവീടായ കറുപ്പ്പാലത്തെ വീട്ടിൽ എത്തിയതായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ വീടിനടുത്തുള്ള പെരിയാറ്റിൽ കുളിക്കുന്നതിന് ഇറങ്ങിയപ്പോഴായിരുന്നു അപകടം.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കാട്ടാന ആക്രമണം:
സർക്കാർ പദ്ധതി
തയാറാക്കണം എംപി
തൊടുപുഴ: ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ കൊല്ലപ്പെട്ടതു അങ്ങേയറ്റം ഖേദകരമാണെന്നു ഡീൻ കുര്യാക്കോസ് എംപി.
സർക്കാർ അടിയന്തരമായി ജില്ലയ്ക്കും ശാന്തൻപാറ ഉൾക്കൊളളുന്ന ഏറ്റവും കൂടുതൽ കാട്ടാന ആക്രമണമുള്ള മേഖലയ്ക്കുമായി പ്രത്യേക പദ്ധതി തയാറാക്കണം. ഇതിനായി ബജറ്റിൽ പണം വകയിരുത്തണം.
വർഷങ്ങളായി ആളുകൾ തുടർച്ചയായി കൊല്ലപ്പെട്ടിട്ടും സർക്കാർ അനങ്ങാപ്പാറനയം തുടരുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എംപി പറഞ്ഞു.