കരിന്പനിൽ നാളെ വടംവലി മത്സരം
1262161
Wednesday, January 25, 2023 10:28 PM IST
ചെറുതോണി: ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ കരിന്പനിൽ വടംവലി മത്സരം നടത്തും. വൈകുന്നേരം നാലിന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. 455 കിലോ വിഭാഗത്തിലാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡും എവറോളിംഗ് ട്രോഫിയും നൽകും. കൂടാതെ അന്‍പത് വയസിനു മുകളിലുള്ളവര്‍ക്കായി ഓവര്‍ വെയിറ്റ് മത്സരവും ഉണ്ടായിരിക്കുമെന്ന് സംഘാടസമിതി ഭാരവാഹികളായ ജോര്‍ജ് പോള്‍, മിനി ജേക്കബ്, ആന്‍സി തോമസ്, ജേക്കബ് പിണക്കാട്ട്, ഡൊമിനിക് പൂവത്തിങ്കല്‍, ജോഷി വയലില്‍, ബേബി കാണ്ടാവനത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബഫർ സോൺ:
കർഷക പ്രതിഷേധക്കൂട്ടായ്മ
രാജാക്കാട്: ബഫർ സോണിൽനിന്നു ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കുക, വന്യമൃഗ ശല്യങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കുക, ഏല്ക്കായുടെയും കുരുമുളകിന്റെയും വിലത്തകർച്ച തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു രാജകുമാരി ടൗണിൽ കർഷക പ്രതിഷേധക്കൂട്ടായ്മ നടത്തും.
മണ്ഡലം പ്രസിഡന്റ് ജോസ് കണ്ടത്തിൻകര അധ്യക്ഷത വഹിക്കും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേൽ, എം.ജെ. കുര്യൻ എന്നിവർ പ്രസംഗിക്കും.