സ്കൂൾ വാർഷികം
1262205
Wednesday, January 25, 2023 11:18 PM IST
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നാളെ വൈകുന്നേരം 4.30നു നടക്കും. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പതാകയുയർത്തും. ഹൈക്കോടതി ജഡ്ജി സോഫി തോമസ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു എം. മുണ്ടയ്ക്കൽ യാത്രയയപ്പ് സന്ദേശം നൽകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്, പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സോജൻ, വാർഡ് മെംബർ ആൻസി സിറിയക്, കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരൻ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പിടിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, എംപിടിഎ പ്രസിഡന്റ് ജോസ്മി സോജൻ, ഷിജു കെ. ജോർജ്, കെ.യു. ജെന്നി, സ്കൂൾ ലീഡർ ആയുഷ് എസ്. പിള്ള, ചെയർപേഴ്സണ് ശിവരഞ്ജിനി അനീഷ് എന്നിവർ പ്രസംഗിക്കും.
സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരായ ഷേർലി ജോണ്, ജോളി എം. മുരിങ്ങമറ്റം, ജെസി ജെയിംസ്, ക്ലർക്ക് സണ്ണി വർഗീസ്, ലാബ് അസിസ്റ്റന്റ് എം.സി. സാലിക്കുട്ടി എന്നിവർക്കു യാത്രയയപ്പ് നൽകും.
വാട്ടർ കണക്ഷൻ വിച്ഛേദിക്കും
തൊടുപുഴ: ജല അഥോറിറ്റിയിലെ ഉൗർജിത കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വാട്ടർ കണക്ഷനുകൾ വിച്ഛേദിക്കും. തൊടുപുഴ സബ് ഡിവിഷൻ പരിധിയിൽ വരുന്ന 500 രൂപയ്ക്കു മുകളിലുള്ളതും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും ജലവിതരണ കണക്ഷനുകളാണു വിച്ഛേദിക്കുന്നതെന്ന് അസി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.