പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1262207
Wednesday, January 25, 2023 11:18 PM IST
തൊടുപുഴ: മുതലക്കോടം ടൗണിൽ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരുമാസത്തോളമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണെങ്കിലും തകരാർ പരിഹരിക്കാൻ നടപടിയില്ല.
പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്ന വിവരം ജല അഥോറിറ്റി ആസ്ഥാനത്ത് അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകുന്നതുമൂലം റോഡും തകർന്നു. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തൊടുപുഴ-ഉടുന്പന്നൂർ റോഡാണ് പൈപ്പ് ചോർച്ച മൂലം തകരുന്നത്. പ്രശ്നം പരിഹരിക്കാൻ വൈകിയാൽ വാട്ടർ അഥോറിറ്റി ഓഫീസിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കെ എസ് യു സംസ്ഥാന സെക്രട്ടറി സി.എം. മുനീർ യുത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാനു ഷാഹുൽ എന്നിവർ അറിയിച്ചു.
അധ്യാപക നിയമനം
മൂലമറ്റം: ഗവ. ഹെസ്കൂൾ എച്ച്എസ്ടി കണക്ക് വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് 30ന് രാവിലെ 10.30 ന് ഇന്റർവ്യൂ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും കോപ്പിയുമായി ഹാജരാകണം.
കോടിക്കുളം: ഗവ. എച്ച്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ യുപിഎസ്ടി അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യു 30നു രാവിലെ 11നു നടക്കും. ഫോണ്: 04862-279418.