ഡിപോൾ സ്കൂൾ ജൂബിലി: ലഹരിക്കെതിരേ ഇന്നു മാരത്തണ്‍
1262449
Friday, January 27, 2023 10:21 PM IST
തൊടുപുഴ: ഡിപോൾ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു മാരത്തണ്‍ സംഘടിപ്പിക്കും.
ഡിപോൾ ഓപ്പണ്‍ സ്റ്റേഡിയത്തിൽനിന്നു രാവിലെ ഏഴിന് ആരംഭിച്ചു മങ്ങാട്ടുകവല ബസ് സ്റ്റാൻഡ്, വെങ്ങല്ലൂർ ബൈപാസ്, ഷാപ്പുംപടി, കാഞ്ഞിരമറ്റം ജംഗ്ഷൻ വഴി മങ്ങാട്ടുകവലയിലെത്തി തിരികെ സ്കൂൾ സ്റ്റേഡിയത്തിലെത്തും.
മാരത്തണിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,001 രൂപയും ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് 7,001 രൂപയും ട്രോഫിയും മൂന്നാംസ്ഥാനം നേടുന്നവർക്ക് 3,001 രൂപയും ട്രോഫിയുമാണു സമ്മാനം.
ഫെബ്രുവരി നാലിന് ജൂബിലി ആഘോഷം സമാപിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.