ലഹരിമുക്ത കേരളം കാന്പയിൻ: ലഹരിയില്ലാ തെരുവ് സംഘടിപ്പിച്ചു
1262458
Friday, January 27, 2023 10:23 PM IST
തൊടുപുഴ: ലഹരിമുക്ത കേരളം കാന്പയിന്റെ ഭാഗമായി തൊടുപുഴയിൽ നാലു കേന്ദ്രങ്ങളിൽ ലഹരിയില്ലാ തെരുവ് പരിപാടി സംഘടിപ്പിച്ചു. മങ്ങാട്ടുകവല ബസ് സ്റ്റാൻഡ്, കെ എസ്ആർടിസി ജംഗ്ഷൻ, ഗാന്ധി സ്ക്വയർ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണു കാന്പയിൻ സംഘടിപ്പിച്ചത്.
മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അബു എബ്രഹാം, മുനിസിപ്പൽ കൗണ്‍സിലർ മുഹമ്മദ് അഫ്സൽ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജയശ്രീ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവ്, വിമുക്തി ജില്ലാ മാനേജർ എൻ. ബാബു പിള്ള എന്നിവർ പ്രസംഗിച്ചു.
കെ എസ്ആർടിസി ജംഗ്ഷനിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ കൗണ്‍സിലർ അഡ്വ. ജോസഫ് ജോണ്‍, തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ആർ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു. തൊടുപുഴ ഗാന്ധി സ്ക്വയറിൽ മുനിസിപ്പൽ കൗണ്‍സിലർ പ്രഫ. ജെസി ആന്റണി, ജനമൈത്രി പോലീസ് പിആർഒ കൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം തൊടുപുഴ നഗരസഭാ അധ്യക്ഷൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നാർകോട്ടിക് ഡിവൈഎസ്പി മാത്യു ജോർജ് അധ്യക്ഷത വഹിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അബു എബ്രഹാം, വിമുക്തി കോ-ഓർഡിനേറ്റർ ഡിജോ ദാസ് എന്നിവർ പ്രസംഗിച്ചു.