നിയന്ത്രണംവിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി
1262738
Saturday, January 28, 2023 10:20 PM IST
ചെറുതോണി: നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി. ഇടുക്കി ഡാം ടോപ്പിനു സമീപം ഇന്നലെ രാവിലെയാണു സംഭവം. എറണാകുളത്തുനിന്ന് കട്ടപ്പനയിലേക്കു പോയ ഇന്നോവ കാർ നിയന്ത്രണംവിട്ട് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും ഇന്നോവ ഇടിച്ചു മറിച്ചു. തുടർന്നു കാർ മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻദുരന്തം ഒഴിവായി.
ഇന്നോവയുടെ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിനു കാരണമെന്നാണ് നിഗമനം.