കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം
1262809
Saturday, January 28, 2023 10:45 PM IST
ചെറുതോണി: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു. ഇഗ്ലു ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെജിഒയു സംസ്ഥാന പ്രസിഡന്റ് എ. അബ്ദുൽ ഖാരിസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം.ഡി. അർജുനൻ മുഖ്യപ്രഭാഷണം നടത്തി. സംഘടനാചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സുബ്രഹ്മണ്യനും സമാപന സമ്മേളനം കെപിസിസി എക്സിക്യൂട്ടീവ് അംഗം എ.പി. ഉസ്മാനും ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോസഫ് , സാബു ജോൺ, വി.എം. ഷൈൻ, പി. ഉണ്ണികൃഷ്ണൻ, കെ.എസ്. ജോസഫ് , സണ്ണി മാത്യു, രാജേഷ് ബേബി, എസ്. സിയാദ്, കെ.കെ. അനിൽ, എസ്.എ. നജീം തുടങ്ങിയവർ പ്രസംഗിച്ചു.