വീ​ണ്ടും വി​ദ്യാ​ല​യ​ത്തി​ലേ​ക്ക്
Sunday, January 29, 2023 10:19 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ലു​മു​ക്ക് ഗ​വ. ഹൈ​സ്കൂ​ളും സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു. ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണ്ടും വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് എ​ന്ന പേ​രി​ൽ പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥീ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജൂ​ബി​ലി ആ​ഘോ​ഷം ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥീ​സം​ഗ​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ന​ന്ദ് സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ട​യി​ൽ, ആ​ദ്യ ഹെ​ഡ്മാ​സ്റ്റ​ർ എം.​എ​ൻ. ശി​വ​രാ​മ​ൻ, സ്കൂ​ളി​നു സ്ഥ​ലം സം​ഭാ​വ​ന ന​ല്കി​യ ശി​വ​രാ​മ​ൻ ക​ട​പ്ലാ​ക്ക​ൽ, ലൂ​ക്കോ​സ് ത​ച്ചാ​പ​റ​ന്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ശ​ശി, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് പ്ര​ഷി​സ​ൽ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​മൃ​ത​ശ്രീ സം​ഗ​മം

ക​ട്ട​പ്പ​ന: മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മൃ​ത​ശ്രീ അം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണ​വും അ​മൃ​ത​ശ്രീ സം​ഗ​മ​വും ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ചെ​ന്പ​ക​പ്പാ​റ ശ്രീ​പ​ത്മ​നാ​ഭ​പു​രം ഹാ​ളി​ൽ ന​ട​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്വാ​മി ജ്ഞാ​നാ​മൃ​താ​ന​ന്ദ​പു​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.