ക​യ​ത്തി​ൽ വീ​ണു വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു
Sunday, January 29, 2023 10:19 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​വ് ക​യ​ത്തി​ൽ വീ​ണു മ​രി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി ശ​ര​ണ്‍ (25) ആ​ണു മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ കാ​ൽ വ​ഴു​തി ക​യ​ത്തി​ൽ വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു ക​ണ്ടെ​ത്തി​യ​ത്.
തൊ​ടു​പു​ഴ​യി​ൽ​നി​ന്നു എ​ത്തി​യ മു​ങ്ങ​ൽ​വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
മു​തി​ര​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ ചി​ത്തി​ര​പു​രം പ​വ​ർ​ഹൗ​സ് ക​ല്ല​ടി​വ​ള​വ് ക​യ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു ശ​ര​ണ്‍. വെ​ള്ള​ത്തി​ൽ വീ​ണു കാ​ണാ​താ​യ യു​വാ​വി​നെ തെ​ര​യാ​ൻ മൂ​ന്നാ​റി​ൽ​നി​ന്നു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ലും അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ദു​ർ​ഘ​ട​മാ​യ​തി​നാ​ൽ തൊ​ടു​പു​ഴ​യി​ൽ​നി​ന്നും പ്ര​ത്യേ​ക സം​ഘം എ​ത്തു​ക​യാ​യി​രു​ന്നു.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​ണു വി​വ​രം പു​റ​ത്ത​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.