ജില്ലാ റൈഫിൾ അസോ. തെരഞ്ഞെടുപ്പ്
1263412
Monday, January 30, 2023 11:03 PM IST
തൊടുപുഴ: ജില്ലാ റൈഫിൾ അസോസിയേഷൻ തെരഞ്ഞെടുപ്പ് 22നു രാവിലെ 11നു മുട്ടം ഓഫീസിൽ നടക്കും. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ്പ്രസിഡന്റ്, ട്രഷറർ, 14 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്.
നാമനിർദേശ പത്രികകൾ ഓഫീസ് പ്രവർത്തനസമയത്ത് വരണാധികാരിയായ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽനിന്നു ലഭിക്കും. പത്രികകൾ നാലിനു രാവിലെ 11 മുതൽ ഒൻപതിനു വൈകുന്നേരം മൂന്നു വരെ ഓഫീസിൽ സ്വീകരിക്കും.
സ്ഥാനാർഥികളുടെ ലിസ്റ്റ് 10നു രാവിലെ 11നു വരണാധികാരിയുടെ ഓഫീസിൽ പ്രസിദ്ധപ്പെടുത്തും. സൂക്ഷ്മപരിശോധന ഫെബ്രുവരി 13നു രാവിലെ 11നു നടക്കും. പത്രികകൾ പിൻവലിക്കുന്നതിനുള്ള അവസാന തീയതി 15നു വൈകുന്നേരം മൂന്നു വരെയാണ്. അന്തിമപട്ടിക 17നു രാവിലെ 11നു പ്രസിദ്ധീകരിക്കും.