അമൃതശ്രീ പദ്ധതി മാതൃകാപരം: മന്ത്രി റോഷി
1263686
Tuesday, January 31, 2023 10:51 PM IST
കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്കു സഹായമെത്തിക്കുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി മാതൃകയാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ. അമൃതശ്രീ സംഗമവും ജില്ലാതല സഹായവിതരണവും ചെന്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്തംഗം എൻ.ആർ. അജയൻ, എൻഎസ്എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ, എസ്എൻഡിപി ഇടുക്കി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. രാജൻ, അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ. രംഗനാഥൻ, ജില്ലാ കോ-ഓർഡിനേറ്റർ ഉഷ ബാലൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ നാലായിരത്തോളം സ്ത്രീകൾക്കാണു സഹായങ്ങൾ വിതരണം ചെയ്തത്. ഓരോ അംഗത്തിനും ഭക്ഷ്യ, വസ്ത്ര, ധന, ധാന്യ സഹായങ്ങൾക്കു പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും സ്വയം തൊഴിൽ യൂണിറ്റുകൾക്കുള്ള പ്രവർത്തന മൂലധനവും ചടങ്ങിൽ വിതരണം ചെയ്തു.