മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം
Tuesday, January 31, 2023 10:54 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​റി​നു സ​മീ​പം ന​ത്തു​ക​ല്ലി​ൽ മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ഇ​ടി​ഞ്ഞ​മ​ല തെ​നാ​ലി​സി​റ്റി പ്ലാ​ത്തോ​ട്ട​ത്തി​ൽ ജോ​ണി-​മേ​ഴ്‌​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ബി​ൻ (29)ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 9.30നു ​ന​ത്തു​ക​ല്ലി​നു സ​മീ​പം വെ​ള്ള​യാം​കു​ടി​യി​ൽ​നി​ന്നു പാ​ൽ വി​ത​ര​ണ​ത്തി​നു വ​ന്ന മി​നി​ലോ​റി​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സി​ൻ​സി. ഇ​സാ മ​രി​യ ഏ​ക മ​ക​ളാ​ണ്.