ഓർമപ്പെരുന്നാൾ
1263703
Tuesday, January 31, 2023 10:54 PM IST
കട്ടപ്പന: കന്പംമെട്ട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിനു തുടക്കംകുറിച്ചു ഫാ. ജേക്കബ് വർഗീസ് ഇരുമേടയിൽ കൊടിയേറ്റി. ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമാംഗം ഫാ. ബഹനാൻ കോരുത് പെരുന്നാൾ ചടങ്ങുകൾക്കു പ്രധാന കാർമികത്വം വഹിക്കും.
നാളെ രാവിലെ ഏഴിനു പ്രഭാത നമസ്കാരം, 7.30 വിശുദ്ധ കുർബാന, വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, പ്രസംഗം-ഫാ. തോമസ് വർഗീസ്. മൂന്നിനു വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ആകാശദീപക്കാഴ്ച.
നാലിനു രാവിലെ 7.30നു പ്രഭാത നമസ്കാരം, 8.30നു മൂന്നിേ·ൽ കുർബാന, പ്രദക്ഷിണം. അഞ്ചിനു രാവിലെ 8.30നു കുർബാന, വൈകുന്നേരം 5.30നു സന്ധ്യാനമസ്കാരം, ആധ്യാത്മികസംഘടനകളുടെ വാർഷികം, കലാസന്ധ്യ.
ധ്യാനയോഗം
കട്ടപ്പന: മൂന്നുനോന്പിനോടനുബന്ധിച്ച് ഇടുക്കി ഭദ്രാസന പ്രാർഥനായോഗത്തിന്റെ നേതൃത്വത്തിൽ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ധ്യാനയോഗം നടത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് ധ്യാനയോഗം ഉദ്ഘാടനം ചെയ്തു.
കെ.ടി. ജേക്കബ് കോർ എപ്പിസ്കോപ്പ, ഫാ. പ്രകാശ് കുറിയാക്കോസ്, ഫാ. ജേക്കബ്് സ്കറിയാ, ജയൻ കുരുവിള എ.എം. ഫീലിപ്പോസ് തുടങ്ങിയവർ പ്രസംഗിച്ചു.