ജനാധിപത്യ കേരള കോണ്‍ഗ്രസ് കർഷകറാലി പത്തിന്
1263989
Wednesday, February 1, 2023 10:34 PM IST
തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കും വന്യജീവി ആക്രമണം, ബഫർ സോണ്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തിനു തൊടുപുഴയിൽ കർഷകറാലി നടത്തുമെന്നു പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ് എക്സ്എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞു മൂന്നിന് തെനംകുന്ന് ബൈപാസിൽനിന്നു ആരംഭിക്കുന്ന റാലി ടൗണ്‍ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും. നാലിനു നടക്കുന്ന സമ്മേളനം പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ അഡ്വ. റോയി വാരികാട്ട് അധ്യക്ഷത വഹിക്കും. കർഷകറാലിയോടനുബന്ധിച്ച് വിളംബരജാഥയും നടത്തും.
പത്രസമ്മേളനത്തിൽ അഡ്വ. റോയി വാരികാട്ട്, ജോർജ് അഗസ്റ്റിൻ, എം.ജെ. ജോണ്സണ്, സി.ടി. ഫ്രാൻസിസ്, കെ.കെ. ഷംസുദീൻ, ടോജോ ജോസഫ് എന്നിവർ പങ്കെടുത്തു.