അങ്കമാലി-ശബരി പദ്ധതി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി: എംപി
1264266
Thursday, February 2, 2023 10:31 PM IST
തൊടുപുഴ: അങ്കമാലി- ശബരി റെയിൽവേ പദ്ധതി പുനർനിർമാണം ആരംഭിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയതായി ഡീൻ കുര്യാക്കോസ് എംപി. കേന്ദ്ര മന്ത്രി വി.മുരളീധരനുമായും ഇക്കാര്യം സംസാരിക്കുകയും രണ്ടു മന്ത്രിമാരും അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നും എംപി പറഞ്ഞു.
കേരളത്തിൽനിന്നുള്ള എല്ലാ എംപിമാരെയും സംസ്ഥാന സർക്കാരിനെയും ഉൾപ്പെടുത്തി ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് മന്ത്രിയെ കണ്ടത്. ഈ പാർലമെന്റ് സമ്മേളനത്തോടൊപ്പംതന്നെ ശബരി പദ്ധതിയുടെ പുനർനിർമാണം
ബജറ്റിൽ ഇത്തവണ 2.4 ലക്ഷം കോടിയാണ് റെയിൽവേക്കായി മാറ്റിവച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കേരളം നിരാശപ്പെടേണ്ടി വരില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി എംപി പറഞ്ഞു.