നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് രണ്ടുപേർക്ക് പരിക്ക്
1264269
Thursday, February 2, 2023 10:31 PM IST
പീരുമേട്: നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. ഉപ്പുതറ സ്വദേശി മനോജ് (35), പുഞ്ചവയൽ സ്വദേശി രഞ്ജിത്ത് (40) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനലിന്റെ ഗ്ലാസ് ഘടിപ്പിക്കാൻ ജനലായുടെ പാരപ്പറ്റിൽ കയറിയപ്പോൾ ഇതു തകർന്ന് രണ്ടുപേരും രണ്ടാം നിലയിൽനിന്നു താഴെ വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയവർ ഉടൻ തന്നെ ഇരുവരെയും പീരുമേട് താലുക്ക് ആശുപത്രിയിൽ എത്തിച്ചു.
സ്കൂളുകളിൽ അടുക്കളത്തോട്ടം ഒരുക്കി
ചെറുതോണി: സ്കൂളുകളിൽ അടുക്കളത്തോട്ടം ഒരുക്കി ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി പുതുതലമുറയ്ക്കു നന്മയുടെ നല്ല പാഠം പരിചയപ്പെടുത്തുന്നു. കഞ്ഞിക്കുഴി എസ്എൻ സ്കൂളിലെ കുട്ടികൾക്കു വിഷരഹിത അടുക്കളത്തോട്ടം നിർമിച്ചുനൽകിയാണ് സൊസൈറ്റി മാതൃകയായത്. സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, അനിമേറ്റർ സിനി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ ജിഡിഎസ് സ്വാശ്രയ സംഘാംഗങ്ങളാണ് അടുക്കളത്തോട്ടം നിർമിച്ചുനൽകിയത്. സ്കൂൾ പ്രിൻസിപ്പൽ മിനി ഗംഗാധരൻ, പിടിഎ പ്രസിഡന്റ് ഷൈൻ കണംകൊമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.