കാ​ട്ടാ​ന​യെ ചരി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Friday, February 3, 2023 10:58 PM IST
രാ​ജ​കു​മാ​രി: ഇ​ടു​ക്കി ബി​എ​ല്‍ റാ​മി​ല്‍ കാ​ട്ടാ​ന​യെ ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ല​ത്തോ​ട്ട​ത്തി​ൽ താ​ഴ്ന്നു കി​ട​​ന്ന വൈ​ദ്യു​തിലൈ​നി​ല്‍നി​ന്നു ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​ഗ​ര​റ്റ് കൊ​മ്പ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സി​ഗ​ര​റ്റ് കൊ​മ്പ​നെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തോ​ട്ട​ത്തി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ട​ാന​യു​ടെ ജ​ഡം ക​ണ്ട​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ പറഞ്ഞു.

കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു

രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. അ​രി​കൊ​മ്പ​ന്‍ ക​ഴി​ഞ്ഞ രാ​ത്രി​ ബി എ​ൽ റാ​മി​ൽ നാ​ശം വി​ത​ച്ചു. രാ​ത്രി​യി​ലെ​ത്തി​യ കാ​ട്ടാ​ന മ​ണി​ ചെ​ട്ടി​യാ​രു​ടെ വീ​ട് ത​ക​ർ​ത്തു.
വീ​ടി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന അ​തിഥി ത്തൊഴി​ലാ​ളി​ക​ൾ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന് ഒാ​ടി ര​ക്ഷ​പ്പെ​ട്ടു. വീ​ട് ഭാ​ഗിക​മാ​യി ത​ക​ര്‍​ന്നു.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം മു​മ്പും ബി എ​ൽ റാ​മി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
അ​തേസ​മ​യം പ്ര​ദേ​ശ​ത്ത് ഏ​ല​ത്തോ​ട്ട​ത്തി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന പ​തി​മൂ​ന്നോ​ളം കാ​ട്ടാ​നകളെ വ​നംവ​കു​പ്പ് ക​ാടു​ക​യ​റ്റി​ത് ര​ണ്ടുദി​വ​സ​ത്തെ പ​രി​ശ്ര​മം കൊ​ണ്ടാ​ണ്.